Breaking News

അജാനൂർ ഗ്രാമ പഞ്ചായത്ത് ക്ലീൻകേരള കമ്പനിക്ക് കൈമാറിയത് 7020 ബിയർ ബോട്ടിലുകൾ

അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിച്ച ബിയർ  ബോട്ടിലുകൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഓരോ വീടുകളിൽ നിന്നും എല്ലാ മാസവും പ്ലാസ്റ്റിക്  മാലിന്യങ്ങൾ ഹരിത കർമ്മ സേന ശേഖരിക്കുന്നുണ്ട്. അതോടൊപ്പം  കുപ്പി, തുണിതരങ്ങൾ , ബാഗ് , ചെരിപ്പ് തുടങ്ങിയ സാധനങ്ങൾ വ്യത്യസ്ത മാസങ്ങളിലായി ശേഖരിക്കുന്നുണ്ട്. ഈ നിലയിൽ  ശേഖരിച്ച 7020 ബിയർ ബോട്ടിലുകളാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. അജാനൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്ത് ആക്കി മാറ്റുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുവരികയാണ്. ഈ പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടേയും പിൻതുണയും സഹകരണവും ഉണ്ടാവണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അഭ്യർത്ഥിച്ചു.

No comments