Breaking News

എനർജി മാനേജ്‌മെന്റ് സെന്റർ കേരള, സെന്റർ ഫോർഎൻവയോൺമെന്റ്&ഡവലപ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ചീമേനിയിൽ ഊർജ്ജ സംരക്ഷണ റാലി നടത്തി


ചീമേനി: എനർജി മാനേജ്‌മെന്റ് സെന്റർ കേരള, സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡവലപ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി നേതൃത്വത്തിൽ ചീമേനി ടൗണിൽ ഊർജ്ജ സംരക്ഷണ റാലിയും പ്രതിജ്ഞയും ഒപ്പുശേഖരണവും നടത്തി.

ഊർജ സംരക്ഷണ സന്ദേശം ആലേഖനം ചെയ്ത പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചാണ് പൊതുജനങ്ങൾ റാലിയിൽ അണിനിരന്നത്. 

തൃക്കരിപ്പൂർ നിയോജകമണ്ഡലം തല ഗോ ഇലക്ട്രിക് ക്യാംപെയിൻ ഉദ്ഘാടനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.വൽസലൻ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ.ജി.അജിത്കുമാർ അധ്യക്ഷനായി. യുവശക്തി പബ്ലിക് ലൈബ്രറി യൂത്ത് കോ ഓർഡിനേറ്റർ സ്‌നേഹ വിനോദ് ഊർജ്ജസംരക്ഷണ പ്രതിജ്ഞ ചൊല്ലി. യുവജനങ്ങൾക്കു പുറമെ വ്യാപാരികളും, ജനപ്രതിനിധികളും റാലിയിൽ അണിനിരന്നു.

ഇഎംസി റിസോഴ്‌സ് പേഴ്‌സൺ പി.ഡി.വിനോദ്, കോളജ് ഓഫ് എഞ്ചിനീയറിങ് തൃക്കരിപ്പൂർ എൻഎസ്എസ് കോ ഓഡിനേറ്റർ ബിനേഷ് മോഹൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ചീമേനി യൂണിറ്റ് പ്രസിഡന്റ് കെ.നാരായണൻ, യുവശക്തി പബ്ലിക് ലൈബ്രറി പ്രസിഡന്റ് പി.വി.പുരുഷോത്തമൻ, സെക്രട്ടറി സി.ടി.പ്രശാന്ത്, എൻഎസ്എസ് വോളന്റീയർ സെക്രട്ടറി ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പൊതുജനങ്ങൾക്കായി

ഊർജ്ജ ബോധവൽക്കരണ ക്വിസ് മത്സരവും ചടങ്ങിൽ നടത്തി. വിജയികൾക്ക് എൽ ഇ ഡി ബൾബുകൾ സമ്മാനമായി നൽകി.

പൊതുജനങ്ങൾക്ക് ഊജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയും അതിനുള്ള  മാർഗങ്ങളും  പകർന്നുനല്കാനും സംസ്ഥാനതലത്തിൽ  ഊജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപംനൽകി  നടപ്പിലാക്കാനുമായി ഇന്ത്യയിൽത്തന്നെ ആദ്യമായി സ്ഥാപിതമായ സംസ്ഥാനതല ഊർജ്ജപരിപാലനകേന്ദ്രമാണ്    ഊർജ്ജ വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്‌മെന്റ് സെന്റർ   കേരള (ഇഎംസി). ഇഎംസിയുടെ പരിശീലന ബോധവൽക്കരണ പരിപാടികളിൽ സുപ്രധാനമായ  ഒന്നാണ് 2015 മുതൽ നടത്തിവരുന്ന ൽ ആരംഭിച്ച ഊർജ്ജ കിരൺ പദ്ധതി.

കേന്ദ്ര നഗരവികസന മന്ത്രാലയത്തിൻറെ സെൻറർ ഓഫ് എക്‌സലൻസ് ആയി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെൻറർ ഫോർ എന്വിറോണ്മെന്റ് ആൻഡ് ഡെവലപ്‌മെന്റാണ് ഈ  പദ്ധതി സംസ്ഥാനമൊട്ടാകെ  ഏകോപിപ്പിച്ച് നടപ്പാകുന്നതിനുള്ള റിസോർസ് ഏജൻസിയായി പ്രവർത്തിക്കുന്നത്.

ഊർജ്ജ കാര്യശേഷിയും ഊർജ്ജ സംരക്ഷണവും എന്നാ പൊതു വിഷയത്തിന് പുറമേ  ഈ വർഷത്തെ ഊർജ്ജ കിരൺ പരിപാടിയിൽ പ്രധാനമായി ചര്ച്ചചെയുന്ന വിഷയമാണ് 'ഗോ ഇലക്ട്രിക്' എന്നത്. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബി.ഇ.ഇ) സംസ്ഥാന സർക്കാരുകളുടെ  സഹകരണത്തോടെ  കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ ഉദ്ഘാടനം ചെയ്ത് നടപ്പാക്കിവരുന്ന പദ്ധതിയാണ് 'ഗോ ഇലക്ട്രിക് കാമ്പയിൻ'. രാജ്യത്തെ ഗതാഗതത്തിന്റെ 100 ശതമാനവും വൈദ്യുത വാഹനങ്ങളിലേക്കും ശുദ്ധവും സുരക്ഷിതവുമായ വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിലേക്കും നയിക്കുക, ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, കുറഞ്ഞ കാർബൺ സമ്പദ്വ്യവസ്ഥയുടെ പാതയിൽ മുന്നോട്ട് പോകുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ആഘാതത്തിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുക എന്നതാണ് ഈ കാമ്പയിന്റെ പ്രധാന ഉദ്ദേശ്യം. മുഖ്യവിഷയത്തിന്പ്രാധാന്യം നൽകിയുള്ള വെബിനാറുകൾ, അവബോധ ക്ലാസ്സുകൾ, വനിതാസംരംഭക ശാക്തീകരണ ശില്പശാലകൾ,, ഊർജ്ജ സംരക്ഷണ റാലി  പ്രതിജ്ഞ, ഒപ്പുശേഖരണം  തുടങ്ങിയ പരിപാടികളാണ് ഈ വർഷത്തെ  ഊർജ്ജ കിരൺ പദ്ധതിയിൽ ഉൾപ്പെടുത്തി   സംസ്ഥാനമൊട്ടാകെ 2021 ഡിസംബർ ഒന്ന് മുതൽ പതിനാല് വരെയുള്ള കാലയളവിൽ നടപ്പാക്കുന്നത്. ആസാദി ക അമൃത് മഹോത്സവത്തിൻറെ ഭാഗമായിട്ടുകൂടിയാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്

No comments