സൗദിയിൽ വാഹനാപകടത്തിൽ അഞ്ചു മലയാളികൾ മരിച്ചു
സൗദിയില്‍ വാഹനാപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുമലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും കുടുംബവുമാണ് മരിച്ചത്. ദമാമില്‍ നിന്ന് ജിസാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി മുഹമ്മദ് ജാബിര്‍(44), ഭാര്യ ഷബ്‌ന (36), മക്കളായ ലൈബ(7), സഹ(5), ലുതുഫി എന്നിവരാണ് മരിച്ചത്. ജോലി മാറി ജിസാനിലേക്ക് പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ കുടുംബത്തോടൊപ്പം വെള്ളിയാഴ്ച പുറപ്പെട്ടതാണ് ജാബിര്‍. ബിശയില്‍ വെച്ചായിരുന്നു അപകടം.
കുടുംബത്തെ കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അപകട വിവരം അറിഞ്ഞത്. മൃതദേഹം ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
No comments