Breaking News

ഭീമനടി വ്യാപാരഭവനിൽ രക്തദാന ക്യാമ്പ് ഇന്ന് രക്തദാനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9496362281, 9447651591 നമ്പരിൽ വിളിച്ച് എത്തിച്ചേരുക


ഭീമനടി: പ്രസ്സ് ഫോറം വെള്ളരിക്കുണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് ,വൈ എം സി എ ഭീമനടി എന്നിവരുടെ സഹകരണത്തോടെ ബ്ലഡ് ഡോണേഴ്സ് കേരളയും, ജില്ലാ ആശുപത്രിയും കൈകോർത്ത് ഇന്ന് (ഡിസം.16) ഭീമനടി വ്യാപാര ഭവനിൽ വച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുകയാണ്. രക്തദാനം എന്നാൽ ഹൃദയത്തിൽ നിന്ന് നൽകുന്ന സമ്മാനമാണ്. ഈ മഹത് സംരഭത്തിന് സുമനസുകളുടെ സഹകരണം തേടുകയാണ്.

രക്തം ദാനം ചെയ്യാൻ തയ്യാറാവുന്നവർ താഴെ പറയുന്ന നമ്പരിൽ അറിയിച്ച ശേഷം ഭീമനടി വ്യാപാര ഭവനിലേക്ക് എത്തുക.  9496362281, 9447651591. രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് രക്തദാന ക്യാമ്പ് നടക്കുക.

No comments