കാമുകിയുടെ ഭർത്താവ് വന്നപ്പോൾ അഞ്ചാം നിലയിൽനിന്ന് ചാടിയ യുവാവ് മരിച്ചു
കാമുകിയുടെ ഭർത്താവ് വന്നപ്പോൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടിയ യുവാവ് മരിച്ചു. ഭർതൃമതിയായ യുവതിയുമായി പ്രണയത്തിലായിരുന്ന 29കാരൻ അവളുടെ ഭർത്താവ് വന്നപ്പോൾ പരിഭ്രാന്തിയിൽ കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. ജയ്പൂരിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശിയായ മൊഹ്‌സിനാണ് മരിച്ചത്. വിവാഹിതയായ യുവതിയുടെയും മകളുടെയും കൂടെ ഇയാൾ വാടകഫ്‌ളാറ്റിൽ കഴിഞ്ഞുവരികയായിരുന്നുവെന്ന് പ്രതാപ് നഗർ പൊലിസ് പറഞ്ഞു. രണ്ടുവർഷം മുമ്പ് നൈനിറ്റാളിൽനിന്ന് യുവതി ഇയാൾക്കൊപ്പം ഒളിച്ചോടിയതാണ്. പിന്നീട് ഇവരെ അന്വേഷിക്കാൻ തുടങ്ങിയ ഭർത്താവ് ഒടുവിൽ കണ്ടെത്തുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
ഇവർ താമസിക്കുന്ന ഫ്‌ളാറ്റിൽ ഞായറാഴ്ച ഭർത്താവെത്തിയപ്പോൾ പരിഭ്രാന്തനായ മെഹ്‌സിൻ ബാൽക്കണിയിൽനിന്ന് ചാടുകയായിരുന്നു. തുടർന്ന് യുവതി ഇയാളെ എസ്എംഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല -പ്രതാപ് നഗർ പൊലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ബൽവീർ സിങ് പറഞ്ഞു. സംഭവ ശേഷം യുവതിയെയും ഭർത്താവിനെയും കാണാതായിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. അതേസമയം, പോസ്റ്റുമോർട്ടത്തിന് ശേഷം മൊഹ്‌സിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി പൊലിസ് അറിയിച്ചു.
No comments