Breaking News

കുക്കറിലും അരിക്കലത്തിലും 17 ലക്ഷം; ആഡംബര ജീവിതം: അഴിമതിയിൽ കോടികൾ സമ്പാദിച്ചു സർക്കാർ എഞ്ചിനീയർ


മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍ജിനീയറുടെ ആലുവയിലെ ഫ്ലാറ്റില്‍ റെയിഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ചത് 17 ലക്ഷം രൂപ. എ.എം.ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ട്. ആലുവയിലെ ഫ്ലാറ്റിന് മൂല്യം 80 ലക്ഷം രൂപ. കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ് ഇന്നലെ പിടിയിലായിരുന്നു. വിജിലന്‍സ് പരിശോധന രാത്രി 12 മണിവരെ നീണ്ടു.  എം.ഹാരിസ് പത്തിലേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി രേഖ ലഭിച്ചു. ആലുവയിലെ ഫ്ലാറ്റില്‍ രണ്ടുലക്ഷത്തിന്റെ ടെലിവിഷന്‍, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. 

No comments