Breaking News

വള്ളിക്കടവിലെ ഗ്രാമീൺബാങ്ക് എ.ടി.എം പ്രവർത്തനം നിർത്തി തിരിച്ച് കൊണ്ടു പോകാൻ ശ്രമംപ്രതിരോധം തീർത്ത് പൊതുപ്രവർത്തകർ


മാലോം: വള്ളിക്കടവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേരള ഗ്രാമീൺ ബാങ്കിൻ്റെ എ ടി എം നിർത്തലാക്കി മെഷീൻ തിരിച്ചെടുക്കാനെത്തിയ ബാങ്ക് അധികൃതർക്ക് മുന്നിൽ പ്രതിരോധ വലയം തീർത്ത് മാലോത്തെ പൊതുപ്രവർത്തകർ.   എ.ടി.എം കൗണ്ടർ തിരിച്ചെടുക്കാനെത്തിയ അധികൃതരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ തടഞ്ഞു.
സി.പി.ഐ.എം ,കോൺഗ്രസ്, കേരള കോൺഗ്രസ്  എന്നീ രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തകർ നേതൃത്വം നൽകി. ഉപഭോക്താക്കൾ കുറവായതിനാലാണ് എ.ടി.എം തിരിച്ചെടുക്കാനുള്ള കാരണമായി അധികൃതർ പറയുന്നത്, എന്നാൽ മിക്ക സമയത്തും എ.ടി.എം കൗണ്ടർ പ്രവർത്തന രഹിതമാണ് എന്നതാണ് ഉപഭോക്താക്കൾ കുറയാൻ കാരണമായി ജനങ്ങൾ പറയുന്നത്. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അരൂപ്, കൃഷ്ണൻ സി. ശ്രീജിത്ത് കൊന്നക്കാട്, എൻ.ടി വിൻസൻ്റ്, ജോയി പേണ്ടാനം, ടോമി ഇഴറാട്ട്, ജോസ് പാഴുക്കുന്നേൽ,  തുടങ്ങിയവർ നേതൃത്വം നല്കി.

No comments