Breaking News

വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം സെൻ്റ്.ജൂഡ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റെ സഹകരത്തോടെ എയ്ഡ്സ് ദിനാചരണം നടത്തി

വെള്ളരിക്കുണ്ട്: പ്രാഥമികാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട് & ഗൈഡ് , എൻ സി സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക എയിഡ്സ് ദിനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആചരിച്ചു. ഡോ.ടിജോ പി ജോയി അധ്യക്ഷനായി. ഡോ കെർലിൻ പി.ജെ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെൽത്ത് ഇൻസ്പക്ടർ അജിത്. സി ഫിലിപ്പ് സ്വാഗതവും സീനിയർ നഴ്സിംഗ് ഓഫീസർ ജോബി നന്ദിയും പറഞ്ഞു. എൻ എസ്‌ എസ് പ്രോഗ്രാം ഓഫീസർ റിൻസി അബ്രഹാം , സോഫി,  ഹെൽത്ത് ഇൻസ്പക്ടർ സുജിത്. കുമാർ കെ  എന്നിവർ സംസാരിച്ചു.

No comments