ബളാൽ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി പൊടിപ്പള്ളത്ത് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ അംഗവും ക്ഷേമകാര്യ സമിതി ചെയർമാനുമായ ഷിനോജ് ചാക്കോ മുഖ്യാതിഥി ആയി. ടി ഇ ഒ ബാബു സ്വാഗതവും പ്രമോട്ടർ ലതിക നന്ദിയും പറഞ്ഞു. 23 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
No comments