Breaking News

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുർഗ) ക്ഷേത്ര ഉത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറക്കൽ ഘോഷയാത്ര നടന്നു


വെള്ളരിക്കുണ്ട്: ഡിസംബർ 31, ജനുവരി 1, 2, 3, 4 തീയതികളിലായി നടക്കുന്ന വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുർഗ) ക്ഷേത്ര ഉത്സവവും വിഷ്ണു മൂർത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവത്തിനും തുടക്കം കുറിച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കലവറ നിറക്കൽ ഘോഷയാത്ര നടന്നു. വിഷ്ണു മൂർത്തി ദേവസ്ഥാനത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലവറ ഉൽപ്പന്നങ്ങളുമായി നടത്തിയ ഘോഷയാത്ര കക്കയം ക്ഷേത്രത്തിൽ സമാപിച്ചു. ജനുവരി 1 ശനിയാഴ്ച്ച വൈകിട്ട് 5.30ന് ആചാര്യ വരവേൽപ്പ് തുടർന്ന് ദീപാരാധന. ജനു.2 ഞായറാഴ്ച്ച രാവിലെ 10ന് സർവൈശ്വര്യ വിളക്ക് പൂജ, 11.30 ന് മഹാപൂജ, 8.45ന് തിടമ്പു നൃത്തം. ജനു. 3ന് വൈകിട്ട് 5.45ന് വിഷ്ണുമൂർത്തി ദേവസ്ഥാനത്തേക്ക് ദീപവും തിരിയും എഴുന്നള്ളിക്കൽ, 7.50 ന് വിഷ്ണുമൂർത്തിയുടെ തോറ്റം. സമാപന ദിവസമായ ജനുവരി 4 ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതൽ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് ചാമുണ്ഡി, വിഷ്ണുമൂർത്തി, കാരഗുളികൻ തെയ്യങ്ങളുടെ പുറപ്പാട്. എല്ലാ ദിവസവും ഭക്തജനങ്ങൾക്ക് അന്നദാനം നൽകുന്നുണ്ട്.

No comments