ഇരിട്ടി - മൈസൂർ അന്തർ സംസ്ഥാന പാതയിലെ കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും
ഇരിട്ടി: നാലുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുതുവര്‍ഷദിനത്തില്‍ കൂട്ടുപുഴ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും.
മന്ത്രി മുഹമ്മദ് റിയാസ് ഉച്ചക്ക് ഒന്നിന് ഉദ്ഘാടനം ചെയ്യും. മാക്കൂട്ടം-ചുരം അന്തര്‍സംസ്ഥാന പാതയില്‍ കേരള- കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലെ പ്രവേശന കവാടമാണ് കൂട്ടുപുഴ പാലം. ഇരു സംസ്ഥാനങ്ങളുമായി ദിവസേന ബന്ധപ്പെടുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പാലം ആശ്വാസമാണ്.
കൂട്ടുപുഴ പുഴക്ക് കുറുകെ 90 മീറ്റര്‍ നീളത്തില്‍ അഞ്ചു തൂണുകളിലായി പാലത്തിെന്റ നിര്‍മാണം 2017 ഒക്ടോബറിലാണ് ആരംഭിച്ചത്. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോള്‍ പ്രതിസന്ധികളേയും എതിര്‍പ്പിനേയും മറികടന്നതിെന്റ ആഘോഷംകൂടിയാണ്. പാലത്തിെന്റ ഉപരിതല ടാറിങ്ങും പെയിന്റിങ്ങും പൂര്‍ത്തീകരിച്ചു. കെ.എസ്.ടി.പി പദ്ധതിയില്‍പ്പെടുത്തി തലശ്ശേരി - വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ നവീകരണത്തിെന്റ ഭാഗമായാണ് കൂട്ടുപുഴ ഉള്‍പ്പെടെ ഏഴ് പാലങ്ങളുടേയും 52 കിലോമീറ്റര്‍ റോഡിന്റയും നിര്‍മാണം തുടങ്ങിയത്. നാലുതവണയാണ് നിര്‍മാണ കരാര്‍ നീട്ടി നല്‍കിയത്.
No comments