Breaking News

തൊഴിൽ മേഖലയിൽ നിന്നും വിരമിക്കുന്ന ചുമട്ടുതൊഴിലാളി കെ.വി ജോർജിന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ഹൃദ്യമായ യാത്രയപ്പ് നൽകി


വെള്ളരിക്കുണ്ട്: നീണ്ട 37 വർഷത്തെ ചുമട്ടു തൊഴിൽ മേഖലയിൽ നിന്നും വിരമിക്കുന്ന വെള്ളരിക്കുണ്ടിലെ കെ.വി ജോർജിന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ഹൃദ്യമായ യാത്രയയപ്പ് നൽകി. വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൻ്റെ അധ്യക്ഷനായ യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ഇടപ്പാടിയിൽ വ്യാപാരികൾക്ക് വേണ്ടി ജോർജ്ജിന് സ്നേഹോപഹാരം കൈമാറി. മേഖലാ പ്രസിഡണ്ട് കെ.എം കേശവൻ നമ്പീശൻ പൊന്നാട അണിയിച്ചു. യൂത്ത് വിംഗ് പ്രസിഡണ്ട് സാം സെബാസ്റ്റ്യൻ, ബെന്നി ജയിംസ് ഐക്കര, എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി തോമസ് ചെറിയാൻ സ്വാഗതവും സെക്രട്ടറി റിങ്കു മാത്യു നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടെ ചടങ്ങ് അവസാനിച്ചു.

No comments