'രക്തദാനം മഹാദാനം' സന്നദ്ധ രക്തദാന ക്യാമ്പ് ഇന്ന് ചീമേനി ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ
ചീമേനി: ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ചീമേനി 1987-88 എസ്.എസ്.എൽ.സി ബാച്ച്, ചെറുവത്തൂർ പ്രൈവറ്റ് ബസ് ചാരിറ്റി മിഷൻ, ജി.എച്ച്.എസ്.എസ് ചീമേനി എൻ.എസ്.എസ് യുണിറ്റിൻ്റെയും സഹകരണത്തോടെ ബ്ലഡ് ഡോണേഴ്സ് കേരള, കാസർകോട് ജനറൽ ഹോസ്പിറ്റൽ ബ്ലഡ്ബാങ്ക് സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ഡിസം.19 ഞായറാഴ്ച്ച) ചീമേനി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുന്നു. വിജിലൻസ് ഡിവൈഎസ്പി കെ.വി വേണുഗോപാൽ ഉദ്ഘാടനം നിർവ്വഹിക്കും. വർദ്ധിച്ചു വരുന്ന രക്ത
വർദ്ധിച്ചു വരുന്ന രക്തത്തിന്റെ ആവശ്യകത,
ബ്ലഡ് ബാങ്കുകളിലെ
രക്തത്തിന്റെ ലഭ്യതക്കുറവ്,
രക്തത്തിന്റെ പേരിൽ പാവപ്പെട്ട രോഗികൾ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ.. ഈ സാഹചര്യം കണക്കിലെടുത്താണ് രക്തദാനം മഹാദാനം എന്ന സന്ദേശം ഉയർത്തി രക്തദാന ക്യാമ്പ് നടത്തുന്നത്.
നിങ്ങൾ നൽകുന്ന ഒരു യൂണിറ്റ് രക്തം ഒരു ജീവനെ നില നിർത്താൻ ശേഷിയുള്ളതാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ടാണ് ആളുകൾ രക്തദാനത്തിൽ പങ്കെടുക്കുന്നത്.
No comments