ചിറ്റാരിക്കാൽ ബി ആർ സിയുടെ പറമ്പ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ 'അതിജീവനം' ശില്പശാല സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: സമഗ്ര ശിക്ഷാ കേരള ചിറ്റാരിക്കാൽ ബി ആർ സി യുടെ കീഴിൽ പറമ്പയിൽ പ്രവർത്തിക്കുന്ന പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ അതിജീവനം ശില്പശാല നടത്തി. യൂണിസെഫിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരള കുട്ടികൾക്കായി നടത്തുന്ന മാനസിക ആരോഗ്യ പരിപാടി ആണ് അതിജീവനം .
വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജാ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എൻ വി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷാകുമാരി വിശിഷ്ടാതിഥി ആയ് . ചിറ്റാരിക്കാൽ ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ ശ്രീ കാസിം ടി,
പറമ്പ സ്കൂൾ മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി സുജ സി , ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി നിഷ വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗവണ്മെന്റ് എൽ പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ഗോപാലകൃഷ്ണൻ ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രതിഭാ കേന്ദ്രം വളണ്ടിയർ രഞ്ജുമോൾ.കെ നന്ദി അർപ്പിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി സുജി, ഇ.ടി, സ്കൂൾ കൗൺസിലർ ശ്രീമതി വിദ്യ.വി , സ്പെഷ്യൽ അധ്യാപകരായ റെനീഷ , പ്രഭാകരൻ, ജെൻസിത എന്നിവർ അതിജീവനം ക്ലാസിന് നേതൃത്വം നൽകി.
കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. തദ്ദേശ വാസികൾ ആയ അമ്മമാരും കുട്ടികളും ചേർന്ന് അവതരിപ്പിച്ച മംഗലം കളി എല്ലാവരെയും ആവേശത്തിലാക്കി. ശ്രീ മനോജ് പറമ്പയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് പരിപാടിയുടെ മാറ്റ് കൂട്ടി. കുട്ടികളുടെ മാത്രമല്ല നാടിന്റെ മുഴുവൻ ഉത്സവമായി അതിജീവനം പരിപാടി മാറി.
No comments