Breaking News

ചിറ്റാരിക്കാൽ ഉപജില്ലയിലെ അധ്യാപകരുടെ നിയമന അംഗീകാരത്തിനായി സമരം ഡി.ഇ.ഒ ഓഫീസിനുമുമ്പിൽ കെപിഎസ്ടിഎ സമരസമിതിയുടെ അനിശ്ചിതകാല റിലേ ഉപവാസം തുടങ്ങി


കാഞ്ഞങ്ങാട്: ചിറ്റാരിക്കാൽ സബ് ജില്ലയിൽപ്പെട്ട സെന്റ് ജോൺസ് എച്ച് എസ് എസ് പാലാവയലിൽ എച്ച് എസ് ടി 3, യു പി എസ് ടി 3,  സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരത്ത് എച്ച് എസ് ടി 2, യു പി എസ് ടി 11,   സെന്റ് ജൂഡ്സ് എച്ച് എസ് എസ് വെള്ളരിക്കുണ്ടിൽ എച്ച് എസ് ടി 13 ,സെന്റ് മേരീസ് എച്ച് എസ് കടുമേനിയിൽ എച്ച് എസ് ടി 1   എന്നിങ്ങനെ 33 അധ്യാപകരുടെ നിയമന അംഗീകാരമാണ് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനായി കാത്തിരിക്കുന്നത്. 2016 മുതൽ സർവ്വീസിൽ കയറി 5 വർഷക്കാലം ശബളമില്ലാതെ ജോലിചെയ്തു വരുന്ന അധ്യാപകരാണ് ഇവരിൽ കൂടുതലും.  ജീവിതചെലവിനായി മറ്റ് മാർഗ്ഗങ്ങൾ തേടേണ്ട അവസ്ഥയിലാണിവർ.   06/02/2021 ലെ 4/2021നമ്പറായി   അഡീഷനൽ പോസ്റ്റുൾപ്പെടെയുള്ള കേരളത്തിലെ ഇത്തരം നിയമനങ്ങൾ പാസാക്കാൻ സർക്കാർ ഉത്തരവായി. കേരളത്തിലെ മറ്റ് ഡി ഇ ഒ ഓഫീസുകളിൽ സമാനസ്വഭാവമുള്ള നിയമനങ്ങൾപാസാക്കിയിട്ടും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസിലെ ഉദ്ദോഗസ്ഥർ ഇവരുടെ നിയമനങ്ങൾ പാസാക്കാതെ പിടിച്ചു വച്ചിരിക്കുകയാണ്.

            ആദ്യമാസങ്ങളിൽ ഡി ജി ഇ അംഗീകരിച്ച സീനിയോറിറ്റി ലിസ്റ്റ് ഇല്ലാത്തതിന്റെ കാരണം പറഞ്ഞായിരുന്നു നിയമന ഉത്തരവ് നൽകാതിരുന്നത്. 02/11/2016 ലെ എച്ച് (5)/63991/2016/ഡി പി ഐ

നമ്പർ പ്രകാരമുള്ള സർക്കുലറിൽ പരാതികൾ ഇല്ലാത്ത സാഹചര്യത്തിൽ സീനിയോറിറ്റി  ലിസ്റ്റ് ഇല്ലാതെ തന്നെ നിയമനങ്ങൾ അംഗികരിച്ചു കൊടുക്കണമെന്ന് എ ഡി പിഐ നിർദ്ദേശിച്ചിരുന്നു. 2019 വരെ ഈ സ്കൂളുകളിലെ നിയമനങ്ങൾ അപ്രകാരം അംഗീകരിക്കുകയും ചെയ്തു. പരാതികൾ ഇല്ലാതിരുന്നിട്ടും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ മാത്രം നിയമനം അംഗികരിക്കാൻ തയ്യാറായില്ല. കേരളത്തിലെ മറ്റ് വിദ്യാഭ്യാസ ഓഫീസുകളിൽ സീനിയോരിറ്റി ലിസ്റ്റ് ഇല്ലാതെ തന്നെ നിയമനം പാസാക്കി നൽകിയിട്ടുള്ളതും അതിൻ പ്രകാരം ഇപ്പോഴത്തെ  കാഞ്ഞങ്ങാട് വിദ്യഭ്യാസ ഓഫീസർ മുമ്പുണ്ടായിരുന്ന ഒഫീസിലെ നിയമനങ്ങൾ സീനിയോറിറ്റി ലിസ്റ്റ് ഇല്ലാതെ തന്നെ  പാസ്സാക്കി നൽകിയിട്ടുള്ളതുമാണെന്ന് അറിയാൻ കഴിഞ്ഞു .എന്നിട്ടും കാഞ്ഞങ്ങാട് നിയമനങ്ങൾ പാസാക്കാതിരുന്നതിന്റെ കാരണം ദുരൂഹമാണ്.

                        അതേ തുടർന്ന് തലശ്ശേരി കോർപ്പറേറ്റ് മാനേജർ സീനിയോരിറ്റി ലിസ്റ്റ് സമർപ്പിച്ചു. അതിനുശേഷം 5 നിയമനങ്ങൾ മാത്രമാണ് പാസാക്കിയത്. ഇനിയും പാസാക്കാനുള്ള 33 നിയമനങ്ങളിൽ ഡി ഡി ഇ, ഡി പി ഐ എന്നിവടങ്ങളിൽ പരിഗണനയിലുള്ള  നിയമനങ്ങൾ ഒഴികെ ബാക്കിയുള്ളവ പാസാക്കിനൽകാമെന്നിരിക്കെ ചെറിയ കാരണങ്ങൾ പറഞ്ഞ് നിയമനങ്ങളുടെ അംഗീകാരം അകാരണമായി നീട്ടികൊണ്ട് പോകുന്നതിനാലാണ് കെ പി എസ് ടി എ സമരത്തിലേയ്ക്ക നീങ്ങുന്നത്.  

                       2021 ജൂൺ മുതൽ ഈയാവശ്യങ്ങൾക്കായി ഓഫീസിൽ പലപ്രാവശ്യം ചെന്ന സംഘടനാ ഭാരവാഹികളോട്  കാലയളവ് വീണ്ടുംവീണ്ടും മാറ്റിപറയ്യുന്ന സാഹചര്യത്തിലാണ് ചിറ്റാരിക്കാൽ ഉപജില്ലാ കെ പി എസ് ടി എ കമ്മറ്റിക്ക്   ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ സമരസമിതി രൂപീകരിച്ച് കൊണ്ട് സമരപാതയിലേയ്ക്ക്   പേകേണ്ടി വന്നത്.  അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാതെ അകാരണമായി കാലതാമസം വരുത്തുന്ന കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസിന്റെ തെറ്റായ നിലപാടിനെതിരെ   നിയമനം അംഗീകരിച്ച് കിട്ടുന്നതുവരെ കെ.പി.എസ്.ടി.എ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു. ഡി സിസി പ്രസിഡണ്ട് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഒന്നാം ദിവസത്തെ ഉപവാസം  കാഞ്ഞങ്ങാട്  ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി ബി ബാലകൃഷ്ണൻ നാരങ്ങാനീര്  നൽകി അവസാനിപ്പിച്ചു.യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ.പി ബാലകൃഷ്ണൻ സംസാരിച്ചു.

No comments