Breaking News

അന്തരിച്ച സൈനികർക്ക് മുൻപിൽ പുഷ്പാർച്ചനയുമായി ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർനാഷണൽ

ചിറ്റാരിക്കാൽ : തമിഴ്നാട്ടിലെ കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റു സൈനിക ഉദ്യോഗസ്ഥർക്കും ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർ നാഷണൽ  ആദരാഞ്ജലികൾ അർപ്പിച്ചു. വൈസ്മെൻ ഡിസ്ട്രിക്ട് സിക്സ് ഡിജി ജോർജ് അലക്സ് കരിമഠം അന്തരിച്ച സൈനികരുടെ ചിത്രത്തിനെ മുൻപിൽ പുഷ്പാർച്ചന നടത്തി അനുശോചന സന്ദേശം നൽകി. ചിറ്റാരിക്കാൽ വൈസ്മെൻ പ്രസിണ്ടന്റ് ഷിജിത്ത് തോമസ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഷാജു ചെരിയംകുന്നേൽ, എൻ റ്റി സെബാസ്റ്റ്യൻ, ജിയോ ചെറിയമൈലാടിയിൽ , വിൻസെന്റ് ഇലവത്തുങ്കൽ, സണി മൈലിക്കൽ, സാബു ഇലഞ്ഞിമറ്റം , സജി കണ്ടത്തിൻകര എന്നിവർ നേതൃത്വം നൽകി ,

No comments