അതിദരിദ്രരെ കണ്ടെത്തൽ: കോടോംബേളൂരിൽ എന്യൂമറേറ്റർ വിവര ശേഖരണം നടത്തി
അട്ടേങ്ങാനം: അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള എന്യൂമറേറ്റർമാരുടെ പഞ്ചായത്ത് തല വിവരശേഖരണം ഏഴാം വാർഡ്(7) നായ്ക്കയത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ദാമോധരൻ.പി അദ്ധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ ജോസഫ് എം ചാക്കോ (പഞ്ചായത്ത് സെക്രട്ടറി) വാർഡ് മെമ്പർ ജിനി ബിനോയി ,ആർ പി.മാരായ റിനീഷ്, സുധാകരൻ, വാർഡ് കൺവീനർ ബാലകൃഷണൻ, വാർഡ് ഓഫീസർ കെ.വി.ബാബു എന്നിവർ സംസാരിച്ചു.
No comments