കോവിഡ് മരണം: അർഹരായവരുടെ ആശ്രിതർക്ക് മരണ സർട്ടിഫിക്കറ്റ് പിഎച്ച്‌സിയിൽ നിന്ന് ലഭിക്കും
കാസര്‍കോട്:കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50000 രൂപ എക്‌സ് ഗ്രേഷ്യ ധനസഹായവും മരണപ്പെട്ടയാളുടെ ആശ്രിതരായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രഖ്യാപിച്ച 5000 രൂപ വീതം 36 മാസം നല്‍കുന്ന ധനസഹായവും ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം relief.kerala.gov.in എന്ന വെബ് സൈറ്റിലൂടേയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും വില്ലേജ് ഓഫീസുകളില്‍ നേരിട്ടു അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം കോവിഡ് ബാധിച്ച് മരിച്ചയാളുടെ .എ ഡി എം നല്‍കുന്ന ഐ സി എം ആര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡി എം ഒ (ഹെല്‍ത്ത്) നല്‍കുന്ന - കോവി ഡ് ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്
അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ എന്നിവയാണ് വേണ്ടത്.
കോവി ഡ് ബാധിച്ച് മരണപ്പെട്ടവരുടെ എ ഡി എം അംഗീകരിച്ചഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് പി എച്ച്‌സിയില്‍ ലഭിക്കും. ആശാ വര്‍ക്കര്‍ ഇതു ശേഖരിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് എത്തിച്ച് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ മെഡിക്കല്‍ ദാഫീസര്‍ എ ഡി എം എന്നിവര്‍ അംഗീകരിച്ച കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലൂടെ ,മരിച്ച യാളുടെ . ആശ്രീതര്‍ക്ക് ലഭ്യമാക്കും.. ഇനിയും അപേക്ഷ നല്‍കാത്തവര്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. ജില്ലയില്‍ ഇതുവരെ 794 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 234 പേര്‍ മാത്രമാണ് ധനസഹായത്തിന് അപേക്ഷ നല്‍കിയത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറ ക്ടറോട് പഞ്ചായത്തു തലത്തില്‍ സെക്രട്ടറിമാര്‍ വിവരം ശേഖരിച്ച് മരണപ്പെട്ടവരുടെ അടുത്ത ആശ്രീത നോട് ധനസഹായ അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിക്കാനും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. ഫോണ്‍ 04994257700. കോവി ഡ് മരണ ധനസഹായ വിതരണം അവലോകനം ചെയ്യുന്നതിന്ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം നടത്തി. ഡി എം ഒ ഡോ.കെ. ആര്‍ രാജന്‍1 എഡിഎം എ കെ രമേന്ദ്രന്‍ , ഹസാഡ് അനലിസ്റ്റ് പ്രേം തുടങ്ങിയവര്‍ പങ്കെടുത്തു.
No comments