25-ാം വിവാഹ വാർഷിക ദിനത്തിൽ 25 പുസ്തകങ്ങൾ വായനശാലക്ക് നൽകി ഇടത്തോടെ ദാമോദരൻ കൊടക്കലും ഭാര്യ ശ്യാമള ദാമോദരനും
ഇടത്തോട്: ഗ്രന്ഥശാലാ പ്രവർത്തകനായ പരപ്പ ഇടത്തോടെ ദാമോദരൻ കൊടക്കലിൻ്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനം എന്തുകൊണ്ടും അനുകരണീയവും മാതൃകാപരവുമായ പ്രവർത്തനം കൊണ്ട് വേറിട്ടതായി. വെറുമൊരു കേക്ക് മുറിക്കലിൽ മാത്രം ഒതുങ്ങുന്നതല്ല അവരുടെ സിൽവർ ജൂബിലി ആഘോഷം. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും വായനശാലാ പ്രസിഡണ്ടുമായ ദാമോദരൻ കൊടക്കലും, ഭാര്യ മഹിളാ അസോസിയേഷൻ ഇടത്തോട് യൂണിറ്റ് പ്രസിഡണ്ടുമായ ശ്യാമള ദാമോദരനും ചേർന്ന് തങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഇടത്തോട് ഗ്രാമീണ വായനശാല &ഗ്രന്ഥാലയത്തിലേക്ക് 25 പുസ്തകങ്ങൾ കൈമാറിയാണ് വ്യത്യസ്തവും മാതൃകാപരവുമായി വിവാഹ വാർഷികം ആഘോഷിച്ചത്. ലൈബ്രേറിയൻ ശ്രീജ രാമകൃഷ്ണൻ വായനശാലക്ക് വേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി.
No comments