Breaking News

എടുത്തിലവളപ്പ്- മാങ്ങോട് റോഡിന്റെ നവീകരണ പ്രവർത്തി പൂർത്തീകരിക്കണമെന്നാവശ്യം: ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്


കുന്നുംകൈ : മൂന്ന് വർഷം മുമ്പ് നിർമ്മാണ പ്രവർത്തി തുടങ്ങിയിട്ടും എങ്ങുമെത്താത്ത എടുത്തിലവളപ്പ് മാങ്ങോട് റോഡിന്റെ നവീകരണ പ്രവർത്തി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ആറിലക്കണ്ടം യൂണിറ്റ് നേതൃത്വത്തിൽ പൊതുമരാമത്ത് ഓഫീസ് ഉപരോധിക്കും. പാതി വഴിയിൽ നിർമ്മാണ പ്രവർത്തി നിർത്തിവച്ചതിനാൽ ഇവിടെ വാഹനാപകടങ്ങളും പതിവാണ്. കരാറുകാരന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അനാസ്ഥ അവസാനിപ്പിക്കണമെന്നും നിർമ്മാണ പ്രവർത്തി എത്രയും വേഗം ആരംഭിക്കണമെന്നും DYFI ആറിലക്കണ്ടം യുണിറ്റ് സെക്രട്ടറി പികെ ബഷീർ ആറിലക്കണ്ടം ആവശ്യപ്പെട്ടു

No comments