Breaking News

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ജി.എച്ച്.എസ് പരപ്പയിലെ കായിക താരങ്ങളെ പിടിഎ, എസ്.എം.സി സംയുക്തമായി അനുമോദിച്ചു

പരപ്പ: കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡൽ നേടിയ കായിക താരങ്ങളെയും കോച്ചിനേയും  ജിഎച്ച്എസ്എസ് പരപ്പ പി ടി എ , എസ് എം സി  സംയുക്തമായി ആദരിച്ചു. അനുമോദന സമ്മേളനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി എച്ച് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ദാമോദരൻ കൊടക്കൽ, എസ് എം സി ചെയർമാൻ സി നാരായണൻ, സീനിയർ അസിസ്റ്റന്റ് വികെ പ്രഭാവതി , സ്റ്റാഫ് സെക്രട്ടറി കെ വി രജിത , കോച്ച്  പ്രസാദ് പരപ്പ , കെ രമേശൻ  എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സുരേഷ്  സ്വാഗതവും ഹെഡ്മാസ്റ്റർ അജയകുമാർ എം നന്ദിയും രേഖപ്പെടുത്തി.

No comments