ഗോവയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു, രണ്ടുപേർ ഗുരുതരാവസ്ഥയിൽ
ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വളിയഴീക്കല്‍ സ്വദേശി നിതിന്‍ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27) സഹോദരന്‍ കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. അപകട സമയം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റുള്ളവർ ഗുരുതര പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗോവയില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്ന നിതിന്‍ദാസിനെ കാണാനായി ഗോവയിലെത്തിയതായിരുന്നു മറ്റുള്ളവർ. വാടകയ്ക്ക് എടുത്ത കാറുമായി പുലർച്ചെ യാത്രചെയ്യവെ ഡിവെെഡറില്‍ വാഹനം ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
No comments