Breaking News

കണ്ണൂർ സർവകലാശാല ഇന്റർ കോളേജിയേറ്റ് കബഡി ചാമ്പ്യൻഷിപ്പ്, കാസർകോട് ​ഗവ. കോളേജ് ജേതാക്കൾ സെന്റ് പയസ് കോളേജ് രാജപുരം മൂന്നാംസ്ഥാനം നേടി കരുത്ത് തെളിയിച്ചു


പെരിയ: കണ്ണൂർ സർവകലാശാല ഇന്റർ കോളേജിയേറ്റ് കബഡി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കാസർകോട് ഗവ. കോളേജ് ജേതാക്കളായി. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് രണ്ടാം സ്ഥാനവും സെന്റ് പയസ് കോളേജ്, രാജപുരം മൂന്നാം സ്ഥാനവും പീപ്പിൾസ് കോളേജ്, മുന്നാട് നാലാം സ്ഥാനവും നേടി. മത്സരം പെരിയ ഡോ. അംബേദ്കർ കോളേജിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിൽനിന്നായി 20 ടീമുകൾ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. സി. ബാലൻ അധ്യക്ഷനായി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം രഘുനാഥ്, അംബേദ്കർ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ വിപുലാറാണി, സാവിത്രി, പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ സമ്മാനം വിതരണം ചെയ്തു.

No comments