Breaking News

പഞ്ചറായ ടയറിന് പകരം ടയർ വന്നത് 50 കിലോമീറ്റർ അകലെ നിന്നും ; ട്രിപ്പ് മുടങ്ങി കോട്ടയം കൊന്നക്കാട് കെ എസ് ആർ ടി സി ബസ്


കൊന്നക്കാട് :ഒന്ന് ടയർ പഞ്ചറായാൽ ട്രിപ്പ്‌ മുടങ്ങുന്ന അവസ്ഥയിൽ നിന്നും കരകയറാതെ കെ എസ് ആർ ടി സി. ഇന്ന് രാവിലെ കോട്ടയത്ത് നിന്നും കൊന്നക്കാട് എത്തിയപ്പോൾ ബസിന്റെ ടയർ പഞ്ചറായി. തത്ഫലമായി  രാവിലെ കൊന്നക്കാട് നിന്നും പയ്യന്നൂരിലേക്ക് ഉള്ള യാത്ര മുടങ്ങി.ചെന്നൈ എഗ്മോറൂർ,എറനാട് എക്സ്പ്രസ്സ്‌ ട്രെയിനുകളിലെ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ബസ് ക്യാൻസൽ ചെയ്തത് യാത്രക്കാരെയും ബുദ്ധിമുട്ടിച്ചു.50 കിലോമീറ്റർ അകലെ കാഞ്ഞങ്ങാട് നിന്നുമാണ് ടയർ എത്തിച്ചത്. പത്തിൽ അധികം കെ എസ് ആർ ടി സി ബസ് സ്റ്റേ ചെയ്യുകയും, കുമളി, കോട്ടയം, മുണ്ടക്കയം, പാല എന്നിവിടങ്ങളിലേക്ക് ദീർഘ ദൂര സർവീസുകളും നിലവിൽ കൊന്നക്കാട് നിന്നുമുണ്ട്. കൊന്നക്കാട് കേന്ദ്രീകരിച് കെ എസ് ആർ ടി സി സബ് ഡിപ്പോ തുടങ്ങിയാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം എന്ന് ഉത്തര മലബാർ മലയോര പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളായ ഡാർലിൻ ജോർജ് കടവനും, ജോയൽ, ഷെറിൻ കൊല്ലകൊമ്പിൽ എന്നിവർ പറഞ്ഞു.

No comments