Breaking News

കള്ളാർ- മുത്തപ്പൻ മല റൂട്ടിൽ പെരിങ്കയ കയറ്റത്തിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ടു അപകടം ഒഴിവായത് തലനാരിഴക്ക്


 

കള്ളാർ: കള്ളാർ പെരിങ്കയയിൽ ടാങ്കർ ലോറി കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്നു. തലനാരിഴക്കാണ് അപകടം ഒഴിവായത്.

മുത്തപ്പൻ മലയിലെ ക്രഷറിലേക്ക് ഡീസലുമായി പോവുകയായിരുന്ന ടാങ്കർലോറിയാണ് പെരിങ്കയ കുത്തനെ കയറ്റത്തിൽ വച്ച് നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന് റോഡരികിൽ നിന്നത്. പിന്നിലെ വലിയ ഗർത്തത്തിലേക്ക് വീഴാത്തത് അപകടം ഒഴിവായി. ഡീസൽ ചോർന്നിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ക്രഷറിലെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരണപ്പെട്ടിരുന്നു.

No comments