Breaking News

ഭൂരഹിതരായ 10 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി : തൻ്റെ ഗൃഹപ്രവേശനം നന്മകളാൽ സമ്പന്നമാക്കാനൊരുങ്ങി വെള്ളരിക്കുണ്ട് കനകപ്പള്ളിയിലെ ഡോ.സജീവ് മറ്റത്തിൽ


വെള്ളരിക്കുണ്ട് : പ്രശസ്ത  അക്വപങ്ചർ ചികിൽസാ വിദഗ്ദനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോക്ടർ സജീവ് മറ്റത്തിലിന്റെ ഗൃഹപ്രവേശനത്തിനോടനുബന്ധിച്ച് ഭൂരഹിതരായ 10 കുടുംബങ്ങൾക്ക് ഭൂമി നൽകും. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ വില്ലേജിൽ കോടോംബേളൂർ പഞ്ചായത്തിൽ സർവ്വേ നമ്പർ 594ൽപ്പെട്ട എല്ലാ സൗകര്യങ്ങളോടും കൂടി 50 സെന്റ് സ്ഥലത്ത് 5 സെന്റ് സ്ഥലം വീതം സൗജന്യമായി നൽകുന്നതിനായി 10 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

       റവ.ഫാദർ പീറ്റർ കനിഷ് രക്ഷാധികാരി ആയും, സിനിമാ സംവിധായകൻ രാജീവ് നടുവനാട് ചെയർമാനായും, പൊതു പ്രവർത്തകൻ സ്കറിയാ തോമസ് കൺവീനറായും, എ.ആർ രാജു, മധുവട്ടിപ്പുന്ന, ഇസഹാക്ക് കനകപ്പള്ളി, വിജയൻ കോട്ടക്കൽ, ജെയ്സൺ കെ അഗസ്റ്റിൻ, ഡെന്നീസ് ജോസഫ് എന്നിവരാണ് കമ്മിറ്റി അർഹരെ കണ്ടെത്തും.

    നിർദ്ധനരായ ഭൂരഹിത, ഭവന രഹിതരായ വിധവകൾ, വികലാംഗർ, നിത്യരോഗികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 കുടുംബങ്ങൾക്ക് ഗൃഹപ്രവേശനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഭൂമിയുടെ രേഖകൾ കൈമാറും. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടു കൂടി ഭവനം നിർമ്മിക്കുന്നതിനാവശ്യമായ ഇടപെടലുകളും കമ്മിറ്റി നടത്തുന്നതാണ്

ജനുവരി 31 ന് വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. 

മറ്റത്തിൽ ഭൂമിദാന കമ്മിറ്റി മറ്റത്തിൽ അക്വപങ്ചർ ക്ലിനിക് കനകപ്പള്ളി പി ഒ 671533 കാസർഗോഡ് ജില്ല

എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ചെയർമാൻ

രാജീവ് നടുവനാട് 8589878611,കൺവീനർ സ്കറിയ തോമസ് 8547709003.mattathilbhumidhanacommittee@gmail.com

No comments