Breaking News

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ 19.23 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഭരണാനുമതി


വെള്ളരിക്കുണ്ട്: കള്ളാർ-ചുള്ളിത്തട്ട് റോഡിൽ ആദ്യനാലര കിലോമീറ്റർ  ഭാഗം മെക്കാഡം ടാർ ചെയ്യുന്നതിന് 9.97 കോടി രൂപയുടെയും കരിന്തളം ഗവൺമെൻ്റ് കോളേജിൻ്റെ കെട്ടിട നിർമ്മാണത്തിന് 5.94 കോടി രൂപയുടെയും കാഞ്ഞങ്ങാട് ഗുരുവനത്ത് യൂത്ത് ഹോസ്റ്റൽ സ്ഥാപിക്കുന്നതിന് 3.32  കോടിയുടെയും  ബഡ്ജറ്റ് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമായി.        കപ്പള്ളി മുതൽ ചുള്ളിത്തട്ട് വരെയുള്ള  രണ്ടേമുക്കാൽ കിലോമീറ്റർ ഭാഗത്ത് 2.5 കോടി രൂപ ഉപയോഗിച്ച് മെക്കാഡം ടാറിംങ്ങ് പ്രവൃത്തി നടക്കുന്നതും ചേർന്ന് ആകെ 12.47 കോടി രൂപ കള്ളാർ - ചുള്ളിത്തട്ട് റോഡിന് ചെലവഴിക്കപ്പെടുകയാണ്. കരിന്തളം ഗവ.കോളേജിൽ 12 കോടി രൂപക്ക് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾക്ക് അംഗീകാരം ലഭിച്ചതിന് പുറമെയാണ് 5 .94 കോടിക്ക് ഇപ്പോൾ ഭരണാനുമതി കിട്ടിയത്.  മികച്ച രീതിയിൽ പരിശീലനങ്ങളും ക്ലാസുകളും  നടത്തുന്നതിന് അധ്യാപക ഭവനുകൾ പോലുള്ളത് ജില്ലയിൽ ഇല്ലാത്തത് യൂത്ത് ഹോസ്റ്റൽ നിർമ്മാണത്തിലൂടെ പരിഹരിക്കപ്പെടുകയാണ്. വിശാലമായ കോൺഫറൻസ് ഹാളുകളും ഡോർമറ്റികളും മറ്റ് മുറികളും  സൗകര്യങ്ങളും ഉണ്ടാകുന്ന യൂത്ത് ഹോസ്റ്റൽ മികച്ച പരിശീലന കേന്ദ്രമായി തീരുമെന്ന് ഉറപ്പ്. ഗുരു വനത്തെ 50 സെൻ്റ് സ്ഥലത്താണ് യൂത്ത് ഹോസ്റ്റൽ നിർമ്മിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും ഇ.ചന്ദ്രശേഖരൻ എം.എൽ.എ അറിയിച്ചു.

No comments