Breaking News

വെസ്റ്റ്എളേരി പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി നിറക്കൂട്ട് സി.എച്ച് ഫെസ്റ്റ് സംഘടിപ്പിച്ചു ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ് ഉൽഘാടനം ചെയ്തു


കുന്നുംകൈ:  വെസ്റ്റ് എളേരി പഞ്ചായത്ത് എം എസ് എഫ് നടത്തിയ സി.എച്ച് ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാന വിതരണ പരിപാടി  നിറക്കുട്ട് എം എസ് എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ് ഉൽഘാടനം ചെയ്തു. എം എസ് എഫ് പഞ്ചയാത്ത് പ്രസിഡന്റ് മുഹമ്മദ് റാഹിൽ അധ്യക്ഷത വഹിച്ചു. ഹരിത സംസ്ഥാന വൈസ്  പ്രസിഡന്റ് ഷഹീദ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി അക്ബർ സാദാത്ത്, സെക്രട്ടറി സുഹൈൽ , മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്  ജാതിയിൽ അസൈനാർ, ജനറൽ സെക്രട്ടറി എ ദുൽകിഫി കുന്നുംകൈ, ട്രഷർ എ.വി അബ്‌ദുൾ ഖാദർ, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷർ ശിഹാബ് , കെ.എം.സി.സി ഭാരവാഹി ഇഖ്ബാൽ പി പി സി എന്നിവർ സംസാരിച്ചു. വെസ്റ്റ് എളേരി മുസ്ലിം ലീഗ് മുതിർന്ന നേതാവ് എ.കെ അബ്‌ദുൾ റഹ്മാൻ  സി.എച്ച് ഫെസ്റ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനം നേടിയ കാക്കടവ് അരിയങ്കല്ല് ശാഖക്കുള്ള ഉപഹാരം കൈമാറി. രണ്ടാം സ്ഥാനം  കരസ്ഥമാക്കിയ പെരുമ്പട്ട ശാഖകുള്ള ഉപഹാരം ഹരിത ജനറൽ സെക്രട്ടറി റുമൈസ റഫീഖും കൈമാറി. പരുപാടിക്ക്  എം എസ് എഫ് പഞ്ചായത്ത് സെക്രട്ടറി സാബിത്ത് എം സ്വാഗതവും ട്രഷർ മുജീബ് ഓട്ടപ്പടവ് നന്ദിയും പറഞ്ഞു.

No comments