Breaking News

ജില്ലാ ഭരണസംവിധാനത്തിന്റെ കൂട്ട് പദ്ധതിയിലേക്ക് വിധവ/ പുനർ വിവാഹത്തിന് താൽപര്യമുള്ള പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു


ജില്ലാ ഭരണസംവിധാനത്തിന്റെ  കൂട്ട് പദ്ധതിയിലേക്ക് വിധവ/ പുനര്‍ വിവാഹത്തിന് താല്‍പര്യമുള്ള പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  www.koottu.in  ലൂടെയാണ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം കുറ്റകൃത്യ പശ്ചാത്തലമില്ലെന്നും നിലവില്‍ ഭാര്യ ഇല്ലെന്നും വ്യക്തമാക്കുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ഗുരുതരമായ രോഗങ്ങള്‍ ഇല്ലെന്നുള്ള ഗവ. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കേറ്റ്്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് മെമ്പര്‍ മാരുടെ സ്വഭാവത്തെയും കുടുംബത്തെ നയിക്കാന്‍ കാര്യപ്രാപ്തിയുണ്ടെന്നുമുള്ള സര്‍ട്ടിഫിക്കറ്റ്, പ്രായം, വിവാഹ മോചനം സംബന്ധമായ രേഖകള്‍, ഭാര്യ മരണപ്പെട്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്  എന്നിവ അപ്‌ലോഡ് ചെയ്യണം.  അവസാന തീയതി ഡിസംബര്‍ 31. പദ്ധതിയിലേക്ക് വിവാഹാത്തിന്  സന്നദ്ധരായ വനിതകള്‍ക്കും അപേക്ഷിക്കാം. പ്ലേസ്റ്റോറില്‍ നിന്നും കൂട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പുനര്‍ വിവാഹത്തിന് സന്നദ്ധരായ സ്ത്രീകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04944255266, 9446270127

No comments