നീലേശ്വരം താലൂക്കാശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി: തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു
നീലേശ്വരം : നീലേശ്വരം താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.ആദ്യഘട്ടത്തില്‍ 10 പേര്‍ക്കും തുടര്‍ന്ന് 20 പേര്‍ക്കും സേവനം പ്രയോജനപ്പെടും.നീലേശ്വരം നഗരസഭാ 'ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ട്രി.പി ലത സ്വാഗതം പറഞ്ഞ ചടങ്ങിന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ഉള്‍പ്പെടെയുള്ള നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
No comments