അനുജന്റെ വീട് ജ്യേഷ്‌ഠൻ ജെ.സി.ബി ഉപയോഗിച്ച് തകർത്തതായി പരാതി
കാഞ്ഞങ്ങാട്:അനുജന്റെ വീട് ജ്യേഷ്‌ഠന്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. അജാനൂര്‍ ചിത്താരി വാണിയം പാറയിലെ പ്രവാസിയായ അഷറഫിന്റെ വീടാണ് തകര്‍ത്തത്. അഷറഫിന്റെ ജ്യേഷ്‌ഠന്‍ ഹക്കീമും, ഭാര്യയും, അവരുടെ ബന്ധുക്കളായ നൗഷാദ്, മാഹിന്‍, അബ്ദുള്ള, അസൈനാര്‍ എന്നിവര്‍ ചേര്‍ന്ന് തകര്‍ത്തുവെന്നാണ് പരാതി. അഷറഫ് കുടുംബസമേതംഗള്‍ഫിലാണ്. കോണ്‍ക്രീറ്റ് വീടിന്റെ രണ്ട് ബെഡ് റൂമുകളും, രണ്ടുബാത്ത്‌റൂമുകളും മുഴുവനായും പൊളിച്ചുനീക്കി. അയല്‍വാസികള്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഷ്‌റഫിന്റെ സ്വത്തുകള്‍ നോക്കി നടത്തുന്ന ഉബൈദ് ഹൊസ്‌ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തിയാണ് പണിനിര്‍ത്തിച്ചത്. പരാതിയില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തു. അഷ്‌റഫിന്റെ ഉപ്പ മൊയിലാക്കിരിയത്ത് മമ്മുഞ്ഞി ഹാജി ചിത്താരി വില്ലേജില്‍ എഴുതി നല്‍കിയ 14 സെന്റ് സ്ഥലത്ത് ഉള്ള വീടാണ് അനുജന്‍ നാട്ടിലില്ലാത്ത സമയം നോക്കി ജ്യേഷ്‌ഠന്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തതെന്നു കൂട്ടിച്ചേര്‍ത്തു.
No comments