Breaking News

സ്ഥലം മാറിപോകുന്ന വെള്ളരിക്കുണ്ട് ഗാന്ധിഭവൻ മാനേജർ ജെ.പി ഗംഗയ്ക്ക് യാത്രയയപ്പ് നൽകി





വെള്ളരിക്കുണ്ട് : മൂന്ന് വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന ഗാന്ധി ഭവൻ യൂണിറ്റ് മാനേജർ ജെ. പി. ഗംഗയ്ക്ക് യാത്രയയപ്പ് നൽകി. ഗാന്ധി ഭവൻ 2018-2021ത്തിന്റെ അവസാന നാളുകളിൽ ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട നിരാലംബരായ വൃദ്ധമാതാപിതാക്കളെ സ്വന്തം കൂടപ്പുകളായും മാതാപിതാക്കന്മാരായി കാണുകയും അവർക്ക് ആവശ്യമായ പരിചാരണങ്ങളും മരുന്ന് നൽകിയും ഭക്ഷണം വച്ചു വിളമ്പിയുമായിരുന്നു ഇവരുടെ സേവനം.


കോവിഡ് കാലത്തെ പ്രതിസന്ധി സമയത്ത്‌ പോലും ഗാന്ധി ഭവൻ അന്തേവാസികൾക്ക് എല്ലാവിധ ആരോഗ്യ സുരക്ഷയും ഒരുക്കുന്നതിലും ഇവർ ശ്രദ്ധിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ ഗാന്ധി ഭവനിൽ നടന്ന യാത്രയപ്പ് ചടങ്ങിൽ ബളാൽ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി. അബ്‌ദുൾ കാദർ ജെ.പി.ഗംഗയെ പൊന്നാട അണിയിച്ചു.

യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം ഗാന്ധിഭവൻ വെള്ളരിക്കുണ്ടിന്റെ ഉപഹാരം ജെ.പി ഗംഗയ്ക്ക് കൈമാറി. ജിമ്മി എടപ്പാടിയിൽ, ടോമി വട്ടക്കാട്,സിദ്ധിക്ക് എന്നിവർ പ്രസംഗിച്ചു. ജെപി ഗംഗ മറുപടി പ്രസംഗം നടത്തി.

No comments