Breaking News

സിപിഐഎം എളേരി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ടിൽ ട്രേഡ് യൂണിയൻ സംഗമം സംഘടിപ്പിച്ചു

വെള്ളരിക്കുണ്ട്: സി പി എം എളേരി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ടിൽ ട്രേഡ് യൂണിയൻ സംഗമം നടന്നു. വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്ന സംഗമം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ബളാൽ ലോക്കൽ സെക്രട്ടറി കെ.സി സാബു അധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയാ പ്രസിഡണ്ട് ജോസ് പതാലിൽ, സെക്രട്ടറി കെ എസ് ശ്രീനിവാസൻ, ടി.പി തമ്പാൻ, രാജു പൊടിപ്പാറ, ടി വി തമ്പാൻ, സണ്ണി മങ്കയം എന്നിവർ പ്രസംഗിച്ചു.

No comments