കണ്ണൂർ വേളാപുരത്ത് ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു
കണ്ണൂർ: മയ്യിൽ കയരളം സ്വദേശി ഇ ടി ജയചന്ദ്രൻ (46) ആണ് മരിച്ചത്. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ ജീവനക്കാരനാണ്. മാങ്ങാട്ടാണ് താമസം. രാവിലെ ഓഫീസിലേക്ക് വരവെ വേളാപുരത്താണ് അപകടം നടന്നത്. പരേതനായ കെ എം രാഘവൻ നമ്പ്യാരുടെയും എ പി യശോദയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾ: അനഘ , സഹോദരങ്ങൾ: രാജൻ (കൊളച്ചേരി), ശോഭന ( ക യ ര ളം), ലളിതകുമാരി (നാറാത്ത്).
No comments