Breaking News

തിക്കോടിയിൽ യുവാവ് തീ കൊളുത്തിയ യുവതി മരിച്ചു യുവാവും ആത്മഹത്യക്ക് ശ്രമിച്ചു


കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവാവ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയ യുവതി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ എന്ന 22 കാരിയാണ് മരിച്ചത്.തൊണ്ണൂറ് സഹതമാനത്തോളം പൊള്ളലേറ്റ യുവതിയുടെ ആന്തരിക അവയവങ്ങളും വെന്തിരുന്നു. നന്ദു എന്ന യുവാവാണ് കൃഷ്‌ണപ്രിയയെ ആക്രമിച്ചത്. ഇതിനു ശേഷം ഇയാളും തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയെയാണ് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാവിലെ 9-50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് തൊട്ടുമുന്നേയാണ് സംഭവം.


ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. രണ്ട് പേരേയും കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും സുഹൃത്തുക്കളാണ്. യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.

No comments