യുവതിയുടെ മരണം ആത്മഹത്യ, കാഞ്ഞങ്ങാട് വസ്ത്രാലയം നടത്തുന്ന ഭർത്താവ് വഴക്ക് പറഞ്ഞതിലുള്ള വിഷമത്തിൽ ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു
കാഞ്ഞങ്ങാട് നഗരത്തിൽ വർഷങ്ങളായി വസ്ത്രാലയം നടത്തുന്ന രാജസ്ഥാൻ സ്വദേശിയുടെ ഭാര്യയായ 23കാരി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ പുലർച്ചെ 6 മണി യോടെ കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന് പിറക് വ ശം ഇക്ബാൽ റെയിൽവേ ഗെയിറ്റിന് സമീപമാണ് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടച്ചേരി ബസ്റ്റാന്റിന് തൊട്ടടുത്തുള്ള ഗാർമെന്റ് സ് ഉടമ തുക്കാറാമിന്റെ ഭാര്യ കവിതയാണ് ആത്മഹത്യ ചെയ്തത്. കാഞ്ഞങ്ങാട് ദുർഗ സ്കൂളിനടുത്ത് വാടക കോർട്ടേഴ്സിലാണ് ഇവരുടെ കുടുംബം താമസിച്ച് വരുന്നത്. വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയ തുക്കാറാമിന്റെ കുടുംബം കണ്ണൂരിൽ സ്ഥിരതാമസമാണ്. പിതാവി ന് കണ്ണൂർ നഗരത്തിൽ വസ്തസ്ഥാപനമുണ്ട്. കോട്ടച്ചേരി ബസ്റ്റാന്റിലെ വസ്ത്രാലയം തുക്കാറാമും ഭാര്യയും ചേർന്നാണ് നടത്തിവരുന്നത് തുക്കാറാം കവിതയെ വഴക്ക് പറഞ്ഞിരുന്നുവത്രെ. പുലർച്ചെ അഞ്ചിന് പതിവുപോലെ തുക്കാറാം കാഞ്ഞങ്ങാ ്ടെ വ്യായാമ കേന്ദ്രത്തിലേക്ക് പോയി, തത്സമയം കവിത കിടപ്പുമുറിയിൽ ഉണ്ടായിരുന്നു. 6 മണിയോടെ തുക്കാറാം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതശരീരം റെയിൽവെ ട്രാക്കിൽ കണ്ടെത്തിയത്. ഹോസ്ദുർഗ് പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. തഹസിൽദാർ മണിരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ഉച്ചയോടെ സ്ഥലത്തെത്തി. മൃതദേഹം വിദഗ്ധ പോസ്റ്റ് മോർട്ടത്തിന് പരിയാരം മെഡി കോളേജിലേക്ക് മാറ്റി. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. മൃതദേഹം രാജസ്ഥാനിലേക്ക് ണ്ടുപോകാനുള്ള തെയ്യാറെടുപ്പിലാണ്
No comments