നീലേശ്വരം ദേശീയപാത കരുവാച്ചേരി വളവിൽ ലോറികൾ കുട്ടിയടിച്ച് മൂന്നു പേർക്ക് പരിക്ക്
നീലേശ്വരം: ദേശീയപാത കരുവാച്ചേരി വളവിൽ ലോറികൾ കുട്ടിയടിച്ച് മൂന്നു പേർക്ക് പരിക്ക് ഇടിയുടെ ആഘാതത്തിൽ ഒരു ലോറി മറിഞ്ഞു വാഹനത്തിൽകുടുങ്ങിയവരെ കാഞ്ഞങ്ങാടു നിന്ന് സിനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ പി.കെ ബാബുരാജിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന ഒരു മണിക്കൂറോളം നിണ്ട ശ്രമഫലമായാണ് ഹൈഡ്രോളജിക്കട്ടിംഗ് മിഷ്യൻ ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ അറുത്തു മാറ്റിയാണ് അഗ്നി രക്ഷാസേനയും, നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയത് ശനിയാഴ്ച പുലർച്ചെ 5.10 ആണ് അപകടം ഉത്തരപ്രദേശിൽ നിന്നും തുണികളുമായി കൊച്ചിയിലേക്കു പോവുകയായിരുന്ന ലോറിയും കണ്ണൂർ ഭാഗത്തു നിന്നു വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ വി എസ് ജയരാജൻ, പി.അനിൽകുമാർ , ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ പി.ജി. ജീവൻ , ഇ ടി മുകേഷ്, ടി.വി സുധീഷ് കുമാർ , സി.വി അജിത്ത്, അതുൽമോഹൻ ,ഹോംഗാർഡ് കെ.വി.രാമചന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
No comments