Breaking News

വീടിന് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി 'ഓറ ഹോം സെൻ്റർ' വെള്ളരിക്കുണ്ടിൽ പ്രവർത്തനം തുടങ്ങി


വെള്ളരിക്കുണ്ട്:  വെള്ളരിക്കുണ്ട് ആർ.ടി.ഒ. ഓഫീസിന് സമീപത്തെ വീകെ മാളിൽ ഓറ ഹോം സെൻ്റർ തുറന്നു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ഫറോന ചർച്ച് ഫാദർ റവ.ഡോ.ജോൺസൺ അന്ത്യാങ്കുളം സെക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത സിനിമാ താരം പ്രയാഗ മാർട്ടിൻ മുഖ്യാതിഥിയായി. ജനാബ് ബാസിത് മൗലവി, കക്കയം ക്ഷേത്രം സെക്രട്ടറി നന്ദകുമാർ വെള്ളരിക്കുണ്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പഞ്ചായത്തംഗങ്ങളായ കെ.ആർ.വിനു, ടി. അബ്ദുൾ ഖാദർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ജോസഫ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സാബു ജോസഫ് ഇടത്തോട്, എം.പി.ജോസഫ്, വിളയിൽ ചന്ദ്രൻ ,എ സി.എ. ലത്തീഫ് ,സണ്ണി മങ്കയം ,ബിജു തുളിശ്ശേരി, പ്രിൻസ് ജോസഫ്, കുഞ്ഞിക്കണ്ണൻ ബളാൽ, മാനേജിങ് ഡയരക്ടർ ഇ.വി.സതീഷ്, ചെയർമാൻ ടി.പി.മുഹമ്മദ് കുഞ്ഞി, ഡയരക്ടർമാരായ അസീസ് വെളളരിക്കുണ്ട് , ലക്ഷ്മൺ ഷേണായി, ഹനീഫ മുഹമ്മദ്, അഹമ്മദ് എൻ.പി, ജനറൽ മാനേജർ രാംരാജ് എന്നിവർ സംബന്ധിച്ചു.


ഒരു വീട്ടിലേക്കാവശ്യമായ എല്ലാവിധ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ക്രോക്കറി, ഹാർഡ് വേർ, പെയിൻ്റ്സ്, ഇലക്ടിക്കൽ ആൻ്റ് പ്ലമ്പിങ്, സാനിറ്ററി വെയറുകൾ, തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഓഫറുകളാടു കൂടി ഓറയിൽ ഒരുക്കിയിട്ടുള്ളത്.

No comments