Breaking News

മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ ഡെസിബൽ: കാസർകോട് ജില്ലയിലും പരിശോധന ശക്തമാക്കി


കാസറഗോസ്: ശബ്ദമലിനിക്കരണം കുറയ്ക്കുന്നതിൻ്റെ  ഭാഗമായി മോട്ടോർ വാഹന വകുപ്പിൻ്റെ സംസ്ഥാനതല ഓപറേഷൻ ഡെസിബൽ കാസറഗോഡു ജില്ലയിലും  ആരംഭിച്ചു.


ആർ.ടി.ഒ  എ.കെ രാധാകൃഷ്ണൻ ,എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഡേവിസ് എം ടി എന്നിവരുടെ നിർദേശപ്രകാരം, ജില്ലയിൽ വിവിധ സ്ക്വാഡ്കളായി പരിശോധന നടത്തി.നൂറിൽ പരം വാഹനങ്ങളിൽ പരിശോധന നടത്തുകയും 70 ൽ പരം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പ്രസ്തുത  ഡ്രൈവിൽ നിരോധിക്കപ്പെട്ട ഫോണുകൾ ഉപയോഗിക്കുന്നവർക്ക് എതിരെയും പൊതുനിരത്തുകളിൽ അനാവശ്യമായി തുടർച്ചയായി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് എതിരെയും, രൂപമാറ്റം വരുത്തിയ സൈലെൻസറുകൾക്കെതിരെയും, അനവസരത്തിൽ ഫോണുകൾ ഉപയോഗിക്കുന്ന ആംബുലൻസുകൾ ക്കെതിരെയും കർശന നടപടി സ്വീകരിച്ചു.

ശബ്ദമലിനീകരണം കുറയ്ക്കുന്നതിനായി വാഹന ഉപഭോക്താക്കളെ  ബോധവത്കരണം നടത്തുകയും ചെയ്തു.

എം.വി.ഐ മാരായ സാജു ഫ്രാൻസിസ്, ഷെല്ലി ഓ എഫ്, ചന്ദ്രകുമാർ ടി ,എ എം.വി.ഐ.മാരായ ജിജോ വിജയ് സി.വി, പ്രവിൺ കുമാർ, അരുൺ കുമാർ, സുജിത്ത് വി.എസ്, എന്നിവർ പരിശോധനയ്ക്ക് നേതൃത്യം നൽകി.

No comments