കാസർഗോഡ് സുൽത്താൻ ഗോൾഡ് ജ്വല്ലറി കേസ് ഒന്നാം പ്രതി അറസ്റ്റിൽ
കാസറഗോഡ് സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കര്‍ണാടക ബന്റ്വാള്‍ ബി.സി റോഡ് സ്വദേശി മുഹമ്മദ് ഫാറൂഖ് (38) അറസ്റ്റില്‍. കര്‍ണാടകയില്‍ വെച്ചാണ് ഇയാളെ കാസറഗോഡ് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കാസറഗോഡ് കോടതിയില്‍ ഹാജരാക്കും. ജ്വല്ലറിയില്‍ നിന്നും കവര്‍ന്ന ആഭരണങ്ങള്‍ കണ്ടെടുക്കാന്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തും. അന്വേഷണസംഘത്തില്‍ എസ്.ഐ രഞ്ജിത്ത്, വിജയന്‍ മോഹനന്‍, ജനാര്‍ദ്ദനന്‍, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒ ശ്രീജിത്ത്, ഡ്രൈവര്‍ ഹൈദര്‍ എന്നിവരും ഉണ്ടായിരുന്നു.
No comments