Breaking News

മംഗൽപാടി പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ; കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും


മംഗല്‍പാടി: പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ നാലിന് വൈകീട്ട് മൂന്നിന് പച്ചമ്പള ഗാര്‍ഡന്‍സിറ്റി ഓഡിറ്റോറിയത്തില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. എ.കെ.എം. അഷറഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി  മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കൃഷി അഡീഷണല്‍ സെക്രട്ടറി എസ്. സാബിര്‍ ഹുസ്സൈന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഡയറക്ടര്‍ ടി.വി. സുഭാഷ് പദ്ധതി വിശദ്ധീകരിക്കും.  മുതിര്‍ന്ന കര്‍ഷകനായ അബൂബക്കര്‍ ഹാജി സിതി നഗര്‍ മുട്ടംകുന്നിലിനെ മന്ത്രി ആദരിക്കും.

 

മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ 10 മുതല്‍ 15 വരെയുളള വാര്‍ഡുകള്‍ ഒരു ഗ്രാമമായി പരിഗണിച്ച് കേരകര്‍ഷകരെ ഒരു കുടക്കീഴില്‍ അണി നിരത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തില്‍ വാര്‍ഡ്തല കേരസമിതികള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ശാസ്ത്രീയ സസ്യപോഷണം, സംയോജിത കീടരോഗ നിയന്ത്രണം, കേടുവന്നതും പ്രായമായതുമായ തെങ്ങ് വെട്ടി മാറ്റി അത്യുല്‍പ്പാദന ശേഷിയുളള തൈകള്‍ വച്ച് പിടിപ്പിക്കുക, ഇടവിളകൃഷി പ്രോത്സാഹനം, തെങ്ങ് കയറ്റ് യന്ത്രങ്ങളുടെ പ്രചാരണം, ജലസേചന സൗകര്യങ്ങള്‍, ജൈവവളങ്ങള്‍, ജീവാണു വളങ്ങള്‍, നാളികേര മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം എന്നിവ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു. നാളികേര കൃഷിയുടെ ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിച്ച് കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ്   കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

No comments