Breaking News

അനയ് ശിവന് കലാം-വേൾഡ് റെക്കോർഡ്


അനയ് ശിവന് കലാം-വേള്‍ഡ് റെക്കോര്‍ഡ്. 30 സെക്കന്‍ഡില്‍ 200 പഞ്ച് ചെയ്താണ് പയ്യന്നൂര്‍ ചിന്മയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനയ് ശിവന്‍ ഈ റെക്കോര്‍ഡ് നേടിയത്. പിലിക്കോട് സ്വദേശികളായ ബിനീഷ്, ജീന-ബിനീഷ് ദമ്പതികളുടെ മകനാണ്. നവംബര്‍ 27ന് ചെന്നൈയില്‍ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. നാലു വയസ്സ് മുതല്‍ തൈക്കോണ്ടോ പഠിക്കുന്നുണ്ട.് ഗോവയില്‍ നടന്ന നാഷണല്‍ തൈക്കോണ്ടോ മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ്. സംസ്ഥാനതലത്തിലും നിരവധി മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ ആര്‍ച്ചറിയിലും മെഡലുണ്ട്. 


No comments