Breaking News

കമ്മ്യൂണിസ്റ്റ്‌ കർഷക പ്രസ്ഥാനത്തിന്റെ നേതാവും,കിനാനുർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കീഴ്മാലയിലെ കെ.വി.കുഞ്ഞിരാമൻ നായരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

കരിന്തളം: കമ്മ്യൂണിസ്റ്റ്‌ കർഷക പ്രസ്ഥാനത്തിന്റെ നേതാവും,കിനാനുർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കീഴ്മാലയിലെ കെ.വി.കുഞ്ഞിരാമൻ നായരുടെ അഞ്ചാം ചരമവാർഷികം സി.പി.ഐ (എം) ന്റെ നേതൃത്വത്തിൽ തലയടുക്കത്ത് വിവിധ പരിപാടികളൊടെ ആചരിച്ചു.സ്മാരക സ്തൂപത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും കുടംബാംഗങളുo പുഷ്പാർച്ചന നടത്തി. കെ.ലക്ഷ്മണൻപതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പുഷ്പ ചക്രമർപ്പിച്ചു. സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖ കുഞ്ഞിരാമൻ നായരുടെ സഹധർമ്മിണി മനിയേരി നാരായണി അമ്മ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന് കൈമാറി. അനുസ്മരണ പൊതുയോഗം എം.വി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.സുധാകരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം.രാജൻ . ജില്ലാക്കമ്മറ്റി അംഗം ടി.കെ.രവി ഏരിയാ ക്ക് റ്റി അംഗങ്ങളായ കെ. ലക്ഷ്മണൻ,പാറക്കോൽ രാജൻ. കയനി മോഹനൻ. എം.വി.രതീഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.രാജേഷ് സ്വാഗതം പറഞ്ഞു

No comments