Breaking News

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി


മംഗളൂരു  : മംഗളൂരുവില്‍ പൊലീസ്  മലയാളി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് ഹോസ്റ്റലില്‍ കയറി കസ്റ്റഡിയിലെടുത്തു. യേനപ്പോയ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലിലാണ് മര്‍ദനം നടന്നത്.  ഹോസ്റ്റലിലെ നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചതായി പരാതിയുണ്ട്.


മൂന്നാം തവണയാണ് ഇതേ ഹോസ്റ്റലില്‍ പൊലീസിന്റെ അതിക്രമം ഉണ്ടാകുന്നതെന്ന്് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ജൂനിയര്‍ വിദ്യാര്‍ത്ഥിയും സീനിയര്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ചെറിയ തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ രൂക്ഷമായ നടപടിയുണ്ടായിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

No comments