Breaking News

ഭാര്യയുടെ മൂത്തമ്മയെ അടിച്ചു പരിക്കേല്പിച്ചു, യുവാവിനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു


നീലേശ്വരം:വയോധികയെ അടിച്ച്‌ പരിക്കേൽപ്പിച്ച ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര അഴിവാതുക്കലിലെ നാരായണി (78) യുടെ പരാതിയിൽ അനുജത്തിയുടെ മകളുടെ ഭർത്താവ് കെ.വി. റിജിനെയാണ് (32) പ്രിൻസിപ്പൽ എസ്.ഐ. ഇ. ജയചന്ദ്രൻ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് നാരായണി അക്രമത്തിനിരയായത്. വ്യാഴാഴ്ച നീലേശ്വരം പോലീസ്‌ സ്റ്റേഷനിൽ നേരിട്ടെത്തി പരാതിപ്പെടുകയായിരുന്നു. പരിക്കുകളോടെ സ്റ്റേഷനിലെത്തിയ നാരായണിയെ പോലീസ് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിജിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

No comments