Breaking News

സംസ്ഥാന കാരംസ് ചാമ്പ്യൻഷിപ്പ് പടന്നക്കാട് തുടങ്ങി 12 ജില്ലകളിൽ നിന്നായി ഇരുനൂറോളം താരങ്ങൾ മത്സരിക്കുന്നു


കാഞ്ഞങ്ങാട്: മുപ്പത്തിരണ്ടാമത് സംസ്ഥാന കാരംസ് ചാമ്പ്യൻഷിപ്പ് പടന്നക്കാട് ഗുഡ് ഷെപേഡ് പാസ്റ്ററൽ സെൻ്ററിൽ തുടങ്ങി.

കോഴിക്കോട് ജില്ലയ്ക്കിപ്പുറം ഇതാദ്യമായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷയും സംഘാടക സമിതി ചെയർപേഴ്സണുമായ കെ.വി.സുജാത  അധ്യക്ഷത വഹിച്ചു. കാരം ബോർഡിന് ഇരുവശവുമിരുന്ന് ഉദ്ഘാടകനും അധ്യക്ഷയും മൽസരിച്ചതോടെയാണ് ചാമ്പ്യൻഷിപ്പ് തുടങ്ങിയത്.  കാസർകോട് ജില്ലാ കാരംസ് അസോസിയേഷൻ പ്രസിഡൻ്റ് പ്രൊഫ.കെ.പി.ജയരാജൻ ആമുഖ ഭാഷണം നടത്തി. കാരംസ് അസോസിയേഷൻ കേരള പ്രസിഡൻ്റ് പി.എസ്.മനേക്ഷ്, സെക്രട്ടറി എം.പി.ചന്ദ്രശേഖരൻ എന്നിവർ മുഖ്യാതിഥികളായി. സംഘാടക സമിതി വർക്കിങ്ങ് ചെയർമാനും നീലേശ്വരം നഗരസഭ വൈസ് ചെയർമാനുമായ പി.പി.മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കെ.അനീശൻ, കൗൺസിലർ എം.ബൽരാജ്, അസോസിയേഷൻ ട്രഷറർ ഗണേഷ് അരമങ്ങാനം, ഫാ.തോമസ് പൈനാടത്ത്, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ നായർ, കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി. യൂസഫ് ഹാജി, അബ്ദുൾ റസാഖ് തായലക്കണ്ടി, ടി.ജെ.സന്തോഷ്, ടി. സത്യൻ പടന്നക്കാട്, മീഡിയ കമ്മിറ്റി കൺവീനർ സർഗം വിജയൻ, ടൂർണമെൻ്റ് കോ-ഓർഡിനേറ്റർ മനോജ് പള്ളിക്കര  എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ശ്യാംബാബു വെള്ളിക്കോത്ത് സ്വാഗതവും ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഐശ്വര്യ കുമാരൻ നന്ദിയും പറഞ്ഞു.12 ജില്ലകളിൽ നിന്നുള്ള ഇരുനൂറോളം താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മൽസരിക്കുന്നത്. അശ്വമേധം ഫെയിം ഗ്രാൻ്റ് മാസ്റ്റർ ജി.എസ്.പ്രദീപ് ഉൾപ്പെടെയുള്ള ദേശീയ, അന്തർദേശീയ താരങ്ങൾ മൽസരത്തിനെത്തിയിട്ടുണ്ട്. അന്തർദേശീയ നിലവാരമുള്ള അമ്പയർമാരാണ് മൽസരം നിയന്ത്രിക്കുന്നത്. ചാമ്പ്യൻഷിപ്പ് 5 ന് സമാപിക്കും.

No comments