Breaking News

ചിറ്റാരിക്കാൽ ബിആർസിയുടെ ഭിന്നശേഷി ദിനാഘോഷം 'ഉയിര് ' പരപ്പയിൽ സമാപിച്ചു


പരപ്പ: ഡിസംബർ 3 ലോകഭിന്നശേഷി ദിനം സമഗ്ര ശിക്ഷ കേരള കാസർഗോഡ് ജില്ല ചിറ്റാരിക്കാൽ ബിആർസിയിലെ നാല് പഞ്ചായത്തുകളിലെ ഭിന്നശേഷി കുട്ടികളുമായി  ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു.ദിനാഘോഷം ഉദ്ഘാടനം ചെയ്തത് കാസർഗോഡ് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പുഷ്പ ടീച്ചർ ആണ് .ജില്ലാ പ്രോഗ്രാം ഓഫീസർമാരായ രഞ്ജിത്ത്, മധുസൂദനൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .ഭിന്നശേഷിക്കാരനായ കാലിച്ചാമരം രാജനെ ചടങ്ങിൽ ആദരിച്ചു ,കിനാനൂർ കരിന്തളം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറ്റാരിക്കൽ എ.ഇ.ഒ. ഉഷാകുമാരി, ക്ലസ്റ്റർ കോർഡിനേറ്റർ നിഷ വി, കിനാനൂർ-കരിന്തളം സൈനിക കൂട്ടായ്മ പ്രതിനിധി  ജിതിൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മാലോത്തെ"യെസ് ഐ കാൻ" വാട്സപ്പ് കൂട്ടായ്മ ഭിന്നശേഷി ദിനാഘോഷത്തിൽ സംബന്ധിച്ച എല്ലാവർക്കും സ്വാദിഷ്ടമായ ഭക്ഷണം വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പടവ് - ക്രിയേഷൻസ് ഫാക്കൽറ്റി രഘുനാഥ് പടവിൽ രക്ഷിതാക്കൾക്ക് വേണ്ടി ഏകദിന ശില്പശാല നയിച്ചു. മാലോത്തെ അനിൽ സി.ആർ മിമിക്രി അവതരിപ്പിച്ച് കുട്ടികളുടെ കയ്യടി വാങ്ങി. ദിനാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ടി.എ പ്രേമൻ ബിരിക്കുളം സമ്മാനം വിതരണം ചെയ്തു.

പരപ്പ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ അഭിരാം സാന്താക്ലോസ് വേഷം ധരിച്ച് എത്തിയത് കുട്ടികളെ ആഹ്ളാദഭരിതരാക്കി.

No comments