മലയോര മേഖലയിലെ ചുമട്ട് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ചു ബോർഡ് സൂപ്രണ്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന വ്യാപാരി-തൊഴിലാളി യോഗത്തിലാണ് തീരുമാനം
ഭീമനടി: കേരളാ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ്, ഭീമനടി സബ് ഓഫിസ് പരിധിയിലുള്ള ചുമട്ട് തൊഴിലാളികളുടെ കൂലി ,നിലവിലുള്ള കൂലിയുടെ 15% വർദ്ധനവ് വരുത്തുവാൻ ബോർഡ് സൂപ്രണ്ട് ഫിലോമിന മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന വ്യാപാരി, തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ തിരുമാനമായി. വ്യാപാരികളെ പ്രതിനിധികരിച്ച് ബോർഡ് സബ് കമ്മിറ്റി അംഗങ്ങളായ തോമസ് കാനാട്ട്, ജോയിച്ചൻ മച്ചിയാനിയിൽ എന്നിവരും തൊഴിലാളികളെ പ്രതിനിധികരിച്ച് സബ് കമ്മിറ്റി അംഗങ്ങളായ എം എൻ രാജൻ, സണ്ണി തോട്ടത്തിൽ, ടി.പി തങ്കച്ചൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പുതുക്കിയ കൂലി വർദ്ധനവിൻ്റെ കാലാവധി1/1/2022 മുതൽ 31/12/2023 വരെ ആയിരിക്കും. കൂലി വർദ്ധനവിൻ്റെ ആനുകൂല്യം മലയോര മേഖലകളായ ഭീമനടി, വെള്ളരിക്കുണ്ട്, മാലോം, കൊന്നക്കാട്, പരപ്പ, ബിരിക്കുളം, കുന്നുംകൈ, നർക്കില കാട്, ചിറ്റാരാക്കാൽ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ലഭിക്കും.
No comments