ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചു
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. 66ഉം 54ഉം വയസ് പ്രായമുള്ളവർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമിക്രോൺ 23 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി കുറച്ചുമുൻപാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്.
No comments