Breaking News

കേരള പോസ്റ്റൽ സർക്കിൾ ഉത്തരമേഖല പോസ്റ്റ്മാസ്റ്റർ ജനറലിൻ്റെ ഓൺലൈൻ തപാൽ അദാലത്ത് ഡിസം.30ന്


കേരള പോസ്റ്റൽ സർക്കിൾ ഉത്തരമേഖല പോസ്റ്റ്മാസ്റ്റർ ജനറൽ ഡിസംബർ 30ന് രാവിലെ 11ന് കോഴിക്കോട് നടക്കാവിലെ ഉത്തരമേഖല പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിൽ വീഡിയോ കോൺഫറൻസിംഗ് വഴി അദാലത്ത് നടത്തുന്നു കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ തപാൽസംബന്ധിച്ച് വിവിധ പരാതികൾ പരിഗണിക്കും. പോസ്റ്റൽ വകുപ്പുമായി ബന്ധപ്പെട്ട ലെറ്റർ പോസ്റ്റ്, മണിഓർഡർ, പാർസൽ ,സ്പീഡ് പോസ്റ്റ് ,സേവിങ്സ് ബാങ്ക് തുടങ്ങിയപരാതികൾ 

ബി സുധ അസിസ്റ്റൻറ് ഡയറക്ടർ പോസ്റ്റ്മാസ്റ്റർ ജനറൽ ഉത്തരമേഖല ഓഫീസ് നടക്കാവ് കോഴിക്കോട് 673011 എന്ന വിലാസത്തിൽ ഡിസംബർ 10ന് ലഭിക്കുന്ന വിധം അയക്കണം കവറിന് പുറത്ത് തപാൽഅദാലത്ത് എന്ന് രേഖപ്പെടുത്തണം

No comments